കത്തറമ്മൽ:ഫെബ്രുവരി 18 ന് കത്തറമ്മലിൽ നടക്കുന്ന സമസ്ത കുടുംബ സംഗമത്തോടനുബന്ധിച്ച് പുറത്തിറക്കിയ അൽ മവദ്ദ സപ്ലിമെന്റ് പ്രകാശനം ചെയ്തു.
കുടുംബസംഗമം 18ന് (ശനിയാഴ്ച) രാവിലെ ഒമ്പത് മണിക്ക് ജലീൽ ബാഖവി പാറന്നൂർ പരിപാടി ഉദ്ഘാടനം ചെയ്യും. എസ്.വി. മുഹമ്മദലി കണ്ണൂർ,അഡ്വ:ഓണമ്പിള്ളി മുഹമ്മദ് ഫൈസി,മുസ്തഫ ഹുദവി എന്നിവർ സെഷനുകൾ കൈകാര്യം ചെയ്യും.
യോഗത്തിൽ ടി.കെ. അബുഹാജി അധ്യക്ഷത വഹിച്ചു. പി.ടി. അബ്ദു മാസ്റ്റർ,പഞ്ചായത്ത് മെമ്പർ മുഹമ്മദലി,കെ.പി. മജീദ്,കെ. അബ്ദുൽ കരീം,പി.പി. സുലൈമാൻ ഹാജി തുടങ്ങിയവർ സംസാരിച്ചു.
മുജീബ് കൈപാക്കിൽ സ്വാഗതവും, ടി.കെ റഷീദ് നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS