Trending

ജനസാഗരമായി മൂന്നാം ദിനത്തിലും നരിക്കുനി ഫെസ്റ്റ്

നരിക്കുനി: ജനങ്ങളുടെ ഉത്സവമാക്കിയെടുത്ത നരിക്കുനി ഫെസ്റ്റ്  മൂന്നാം ദിനം ജനപങ്കാളിത്തത്തോടുകൂടി മുന്നേറുന്നു. മൂന്നാം ദിനത്തിലെ സാംസ്കാരിക സദസ്സ് തന്മയലക്ഷ്മിയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. റിസപ്ഷൻ കമ്മിറ്റി കൺവീനർ യു.കെ.അബ്ദുൽ ബഷീർ സ്വാഗതം പറഞ്ഞു.യോഗത്തിൽ  റിസപ്ഷൻ കമ്മിറ്റി ചെയർമാൻ അബ്ദുൽ മജീദ്.ടി.പി അധ്യക്ഷത വഹിച്ചു.

സാംസ്കാരിക സദസ്സ് ഉദ്ഘാടനം മടവൂർ പഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് നിർവഹിച്ചു.നന്മണ്ട കോപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട്  രാജേന്ദ്രൻമാസ്റ്റർ എന്നിവർ സംബന്ധിച്ചു.

നരിക്കുനി പഞ്ചായത്ത് പ്രസിഡണ്ട് സി കെ സലിം, സ്വാഗതസംഘം ട്രഷറർ ടി രാജു, സ്വാഗതസംഘം ജനറൽ കൺവീനർ പി ശശീന്ദ്രൻ മാസ്റ്റർ എന്നിവർ സന്നിഹിതരായി.ചടങ്ങിന് ജാഫർ  നന്ദി പ്രകാശിപ്പിച്ചു.

തുടർന്നു ഏഷ്യാനെറ്റ് ബഡായി ബംഗ്ലാവ് തുടങ്ങിയ പരിപാടികളിലൂടെ ജനകീയനായ സുപ്രസിദ്ധ താരം മനോജ് ഗിന്നസ് സംഘവും  അവതരിപ്പിച്ച സൂപ്പർ മെഗാ ഷോ അരങ്ങേറി.
Previous Post Next Post
3/TECH/col-right