വാർഷികാഘോഷ പരിപാടിയുടെ സ്വാഗത സംഘം ചെയർമാനും സ്കൂൾ പിടിഎ പ്രസിഡണ്ടുമായ വി എം ഫിറോസിന്റെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ഇ.ശശീന്ദ്രദാസ് സ്വാഗതം പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പെരിന്തൽമണ്ണ എംഎൽഎയുമായ ശ്രീ നജീബ് കാന്തപുരം നിർവ്വഹിച്ചു. കുട്ടികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിന് സ്കൂൾ ജീവിതം പ്രഥമ പങ്ക് വഹിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ആർ പി അഹമ്മദ് കുട്ടി ഹാജി സംഭാവന ചെയ്ത സ്കൂളിലെ 27 ക്ലാസ് മുറികളിലേക്കുള്ള ശുദ്ധീകരിച്ചകുടിവെള്ള പദ്ധതി എം എൽ എ യുടെ സാന്നിധ്യത്തിൽ ആർ പി കുടുംബാംഗമായ കെ ആർ ഹാരിസിൽ നിന്നും സ്കൂൾ ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങി.
ചടങ്ങിൽ സ്കൂളിലെ പൂർവ്വ അധ്യാപകരെ ആദരിച്ചു.ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികൾ ചടങ്ങിന് മാറ്റു കൂട്ടി.ചടങ്ങിൽ ഫസൽ പോപ്പുലർ നന്ദി പറഞ്ഞു.
0 Comments