Trending

മടവൂർ എ യു പി സ്കൂളിൽ മിലറ്റ് ഭക്ഷ്യമേള സംഘടിപ്പിച്ചു

മടവൂർ: ഐക്യരാഷ്ട്ര പൊതുസഭ 2023 മിലറ്റ് വർഷമായി പ്രഖ്യാപിച്ചതിനോടനുബന്ധിച്ച്
മടവൂർ എ യു പി സ്കൂളിൽ ചെറുധാന്യങ്ങളായ റാഗി, ചോളം, കമ്പം, തിന തുടങ്ങിയവ ഉപയോഗിച്ചു തയ്യാറാക്കിയ വിഭവങ്ങളുടെ ഭക്ഷ്യമേള സംഘടിപ്പിച്ചു. മില്ല റ്റുകൾ കൊണ്ടുണ്ടാക്കിയ കഞ്ഞി , പായസം, പുട്ട്, ദോശ, അപ്പം, കേക്ക് തുടങ്ങിയ അനേകം വിഭവങ്ങൾ പ്രദർശനത്തിനുണ്ടായിരുന്നു.

മിലറ്റ്  വിഭവങ്ങളുടെ വിവരണങ്ങൾ അടങ്ങിയ  ചാർട്ടുകൾ, ക്ലാസ് തലത്തിൽ നിർമ്മിച്ച  പതിപ്പുകൾ എന്നിവയും  പ്രദർശനത്തിനുണ്ടായിരുന്നു. ചെറുധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇതിന്റെ പോഷകഗുണങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്ക്
ബോധവൽക്കരണ ക്ലാസ്  സംഘടിപ്പിച്ചു.

സ്കൂൾ ഹെഡ് മാസ്റ്റർ എം അബ്ദുൽ അസീസ് മേള ഉദ്ഘാടനം ചെയ്തു.  സീനിയർ അസിസ്റ്റന്റ് ഫാത്തിമ കുട്ടി,വി ഷകീല, പി യാസിഫ്, കെ ഹാഫിറ , എ പി വിജയകുമാർ  എം കെ നൗഷാദ് എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right