Trending

യൂത്ത് പാർലമെന്റ് : പൂനൂരിൽ പ്രചാരണം അവസാന ഘട്ടത്തിൽ.

പൂനൂർ : സാമൂഹിക വികസനം സാംസ്കാരിക നിക്ഷേപം' എന്ന പ്രമേയത്തിൽ  ഈ മാസം 12 നു രാവിലെ 9 മണി മുതൽ പന്നൂരിൽ നടക്കുന്ന SYS പൂനൂർ സോൺ  "യൂത്ത് പാർലമെന്റിന്റെ  " പൂനൂർ സർക്കിൾ തല 
പ്രചാരണ പരിപാടികൾ 13 യൂണിറ്റുകളിലും അവസാന ഘട്ടത്തിൽ . മത ,സാമൂഹിക , വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ നേതൃത്വം നല്‌കുന്ന യൂത്ത് പാർലമെന്റിൽ പൂനൂർ സോണിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സംബന്ധിക്കുക .

പരിപാടിയുടെ വിജയത്തിനായി വിവിധ പ്രചാരണ പദ്ധതികളാണ് പൂനൂർ സർക്കിൾ SYS കമ്മിറ്റി നടപ്പാക്കി വരുന്നത് .  മുഴുവൻ പ്രതിനിധികളെയും പങ്കെടുപ്പിക്കാനും യൂത്ത് പാർലമെന്റിന്റെ സന്ദേശം എല്ലാ വിഭാഗം ആളുകളിലേക്കും എത്തിക്കാനും  പൂനൂർ സർക്കിൾ ക്യാബിനറ്റ് യോഗം തീരുമാനിച്ചു .

ജാഫർ സഖാഫിയുടെ അധ്യക്ഷതയിൽ സുഹൈൽ അഹ്‌സനി ഉദ്ഘാടനം ചെയ്‌തു . ഫസ്‌ലുറഹ്മാൻ ലത്തീഫി എസ്റ്റേറ്റ് മുക്ക് , ഉബൈദ് കാന്തപുരം പദ്ധതികൾ വിശദീകരിച്ചു.
സാജിദ് മങ്ങാട് സ്വാഗതവും, സജീർ പൂനൂർ നന്ദിയും പറഞ്ഞു .
Previous Post Next Post
3/TECH/col-right