എളേറ്റില്‍ : ഈ വര്‍ഷത്തെ SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാസം നീണ്ട് നില്‍ക്കുന്ന രാത്രി കാല തീവ്ര പരിശീലന ക്യാമ്പ് HARNESS 2023 ന് ഫോക്കസ് ഹൈബ്രിഡ് ക്യാമ്പസില്‍ തുടക്കമായി
എസ്കോ സെക്രട്ടറി കെ പി നൗഷാദിന്‍റെ അധ്യക്ഷതയില്‍ കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ കെ ജബ്ബാര്‍ മാസ്റ്റര്‍ ക്യാമ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു .
എസ്കൊ ഉപദേശക സമിതി ചെയര്‍മാന്‍ അയ്യൂബ് പൂക്കോട് , പ്രസിഡന്‍റ് നൗഫല്‍ കെ പി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
ഫോക്കസ് ഡയരക്ടര്‍ നൗഫല്‍ മങ്ങാട് സ്വാഗതവും, യൂനുസ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന പരിശീലന ക്ലാസിന് സീതി ഷാബില്‍ പി.ടി ( Vice Principal , KMO Arts & Science College ) നേതൃത്വം നല്‍കി.
Tags:
EDUCATION