സമൂഹത്തിന്റെ സർവ്വ മേഖലകളിലേക്കും വ്യാപിച്ചുക്കൊണ്ടിരിക്കുന്ന ലഹരി എന്ന മാരക വിപത്തിനെതിരെ എളേറ്റിൽ ഒഴലക്കുന്ന് മഹല്ല് കമ്മിറ്റി ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.
ക്യാമ്പയിൻ ഉദ്ഘാടനവും മഹല്ലിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പെരുമാറ്റച്ചട്ട പ്രഖ്യാപനവും ഇന്ന് (ശനി) നടക്കും.വൈകിട്ട് 7 മണിക്ക് ഒഴലക്കുന്നിൽ നടക്കുന്ന വിപുലമായ പരിപാടിയിൽ മഹല്ല് ഖാദി അബ്ദുൽ ബാരി ബാഖവി യാണ് പ്രഖ്യാപനം നടത്തുക.
ഇതോടാനുബന്ധിച്ചു കേരളത്തിലെ അറിയപ്പെടുന്ന ലഹരി വിരുദ്ധ പ്രചാരകരായ ഫിലിപ്പ് മമ്പാട്, മഹേഷ് ചിത്രവർണം എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന " ലഹരിക്കെതിരെ വാക്കും വരയും " എന്ന വ്യത്യസ്തമായ പരിപാടിയും നടക്കും.
Tags:
ELETTIL NEWS