Trending

വയനാട്ടിൽ നോറോ വൈറസ് സ്ഥിരീകരിച്ചു.

വയനാട്: വയനാട്ടിലെ സ്കൂളിൽ നോറോ വൈറസ് സ്ഥിരീകരിച്ചു. സ്കൂളിലെ 98 വിദ്യാർത്ഥികൾ വയറുവേദനയും ചർദ്ദിയും അനുഭവപ്പെട്ട് ചികിത്സ തേടിയിരുന്നു. വയനാട് ലക്കിടി ജവഹർ നവോദയ വിദ്യാലയത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

സ്കൂളിലേക്കുള്ള കുടിവെള്ള സ്രോതസുകളിൽ നിന്നാണ് രോഗം പകർന്നതെന്നാണ് പ്രാഥമിക കണ്ടെത്തൽ. സ്കൂളിലെ കിണറുകളടക്കം ക്ലോറിനേഷൻ ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു.

ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിൾ പരിശോധനയിലാണ് നോറോ വൈറസ് കണ്ടെത്തിയത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
Previous Post Next Post
3/TECH/col-right