താമരശ്ശേരി ചുരത്തിൽ നിർത്തുന്ന സഞ്ചാരികളുടെ വാഹനങ്ങൾക്ക് യൂസർ ഫീ ഏർപ്പെടുത്തിയ നടപടി പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പിൻവലിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും ഇടപെടലിനെ തുടർന്നാണ് നടപടി.
യൂസർ ഫീ ഈടാക്കുന്ന നടപടി നിലവിലെ ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ തീരുമാനത്തിൽനിന്ന് പിൻമാറണമെന്ന് കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി, പൊതുമരാമത്ത് (ദേശീയപാത വിഭാഗം) എക്സിക്യുട്ടീവ് എൻജിനിയർ കെ. വിനയരാജ് എന്നിവർ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുകയായിരുന്നു.
തുടർന്നാണ് വ്യൂ പോയന്റുകൾ ഉൾപ്പെടെ സഞ്ചാരികൾ കേന്ദ്രീകരിക്കുന്ന ഭാഗങ്ങളിൽ വാഹനമൊന്നിന് ഇരുപതു രൂപ ഈടാക്കുന്ന നടപടി നിർത്തിയത്.
Tags:
THAMARASSERY