Trending

ശാസ്ത്ര വണ്ടി ഇന്ന് (ബുധൻ) പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ.

താമരശ്ശേരി: ശാസ്ത്ര പരീക്ഷണങ്ങളുടെയും പഠനത്തിന്റെയും സഞ്ചരിക്കുന്ന വേദിയൊരുക്കാൻ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ദേശീയ ശാസ്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി സയൻസ് ഓൺ വീൽസ് എന്ന പരിപാടി സംഘടിപ്പിക്കുന്നു. 

പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും അഗസ്ത്യ ഇൻ്റർനാഷനൽ ഫൗണ്ടേഷൻ്റെയും സഹകരണത്തോടെയാണ് പരിപാടി. ഓരോ ജില്ലയിലെയും തെരഞ്ഞെടുത്ത ഒരു സ്കൂളിലാണ് പരിശീലനവും പ്രദർശനവും. കോഴിക്കോട് ജില്ലയിൽ ഈ പരിപാടിയുടെ ആതിഥേയത്വം വഹിക്കുന്നത് പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂളാണ്. സ്കൂളിലെത്തുന്ന വാഹനം രണ്ടുദിവസം സ്കൂളിൽ ചെലവഴിച്ച് വിദ്യാർത്ഥികൾക്ക് ശാസ്ത്ര ആശയങ്ങളിലും പരീക്ഷണങ്ങളിലും പരിശീലന നൽകും.

ആദ്യദിവസം 100 വിദ്യാർത്ഥികൾ പരിശീലനം നേടുകയും രണ്ടാം ദിവസം അവർ മറ്റു വിദ്യാർഥികൾക്ക് ശാസ്ത്ര പരീക്ഷണങ്ങളിലെ വിശദീകരണം നൽകുകയും ചെയ്യും. ബുധനാഴ്ചയാണ് കോഴിക്കോട് ജില്ലയിലെ പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എത്തിച്ചേരുന്നത്. 

ഫെബ്രുവരി രണ്ടിന് വ്യാഴാഴ്ച നടക്കുന്ന എക്സിബിഷൻ കാണുന്നതിന് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന യു പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. ജനുവരി 23ന് കാസർകോട് ബളാന്തോട് ആരംഭിച്ച പരിപാടി മാർച്ച് 2ന് തിരുവനന്തപുരം തോന്നയ്ക്കൽ അവസാനിക്കും.
Previous Post Next Post
3/TECH/col-right