താമരശ്ശേരി:മുസ്ലിംലീഗ് താമരശ്ശേരി പഞ്ചായത്ത് കമ്മറ്റി ഭാരവാഹിളായി തെരെഞ്ഞെടുത്ത എം. മുഹമ്മദ് ഹാജി,എൻ.പി മുഹമ്മദലി മാസ്റ്റർ എന്നിവർക്ക് തച്ചംപൊയിൽ വാർഡ് മുസ്ലിംലീഗ് സ്വീകരണം നൽകി.
ടൗൺ കമ്മറ്റി ഓഫീസിൽ നടന്ന സ്വീകരണ പരിപാടിയിൽ വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് അഷ്റഫ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് ഉപാദ്ധ്യക്ഷൻ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡണ്ടുമാരായി തിരഞ്ഞെടുത്ത ഇരുവർക്കുമുള്ള വാർഡ് കമ്മറ്റിയുടെ ഉപഹാരവും തങ്ങൾ കൈമാറി.
ടി.പി.കെ ഇബ്രാഹിം മാസ്റ്റർ, പി.അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ,ടി.പി.കാദർ ഹാജി,കെ.കെ.അബ്ദുള്ള ഹാജി ,കെ.പി റഹീം, പി സലാം മാസ്റ്റർ, നാസർ ബാവി, ടി പി ജലീൽ, എം ഭാസ്ക്കരൻ,എൻ.പി ഇബ്രാഹിം,ടി.പി മജീദ്, ,എ.കെ കാദർ, വി.സി ഷാജിർ,ടി.പി.അൽത്താഫ്, നദീർ അലി,ഷാജൽ സി.എച്ച്, തുടങ്ങിയർ ആശംസ അർപ്പിച്ചു സംസാരിച്ചു.
ചടങ്ങിൽ ജാഫർ പൊയിൽ,പി.ടി.അസീസ്, പി.സി.ലത്തീഫ്, വി.സി ഷമീം,എ.കെ അസീസ്, എ.പി.ബഷീർ, കെ.പി.അബ്ദുറഹിമാൻ, പി.ടി അബൂബക്കർ, പി.നസൽ, പി. സഹദ്,മുഹമ്മദ് തടായിൽ,എൻപി നബീൽ എന്നിവർ പങ്കെടുത്തു.
ജന്മ നാട്ടിൽ തച്ചംപൊയിലിൽ വാർഡ് മുസ്ലിംലീഗ് കമ്മറ്റി നൽകിയ സ്നേഹാദരവിന് ഹൃദ്യയമായ നന്ദിയും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് പ്രാർത്ഥനയോടൊപ്പം പിന്തുണയും ഉണ്ടാവണമെന്ന് എം.മുഹമ്മദ് ഹാജി,എൻ പി.മുഹമ്മദലി മാസ്റ്റർ പറഞ്ഞു.
പി.ബാരി മാസ്റ്റർ സ്വാഗതവും ടി.പി.നസീർ ഹരിത നന്ദിയും പറഞ്ഞു.
Tags:
THAMARASSERY