Trending

പേരക്കുട്ടിയെ രക്ഷിക്കാൻ കിണറ്റിൽ ചാടിയ വീട്ടമ്മ മരിച്ചു; കുട്ടിയെ നാട്ടുകാർ രക്ഷിച്ചു.

കൊടുവള്ളി: വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കെ അബദ്ധത്തിൽ കിണറ്റിൽ വീണ പേരക്കുട്ടിയെ രക്ഷിക്കാൻ കിണറ്റിലേക്ക് ചാടിയ വീട്ടമ്മ മരിച്ചു. കൊടുവള്ളിയിൽ ചുമട്ട് തൊഴിലാളിയായ കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ മുഹമ്മദ് കോയയുടെ ഭാര്യ റംല (48) ആണ് മരിച്ചത്.

ഇന്നലെ വൈകീട്ട് നാലരയോടെയായിരുന്നു അപകടം. മകൻ്റെ മൂന്ന് വയസുള്ള മകൻ കളിച്ച് കൊണ്ടിരിക്കെ വീട്ടുമുറ്റത്തെ കിണറ്റിൽ വീഴുകയായിരുന്നു.രക്ഷിക്കാനായി റംലയും കിണറ്റിലേക്ക് ചാടി.

ശബ്ദം കേട്ട പരിസരവാസികൾ കിണറ്റിൽ പരിക്കേൽക്കാതെ പൈപ്പിൽ പിടിച്ച് നിന്ന കുട്ടിയെ ആദ്യം രക്ഷിച്ച് പുറത്തെത്തിച്ചു. അപ്പോഴാണ് റംലയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. നരിക്കുനിയിൽ നിന്നും അഗ്നിശമന സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

പിതാവ്: ആലി നൂറാംതോട്. മക്കൾ: അബ്ദുൽ അസീസ്, നുസ്രത്ത് ബീവി. മരുമക്കൾ: മുഹമ്മദ്‌ ഷഹീദ്, ജംഷീദ. സഹോദരങ്ങൾ: മുഹമ്മദലി, അബ്ദുൽ കരീം, അബൂബക്കർ, നഫീസ.

മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് കിഴക്കോത്ത് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right