എളേറ്റിൽ: SKSSF എളേറ്റിൽ ക്ലസ്റ്റർ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ശൈഖുനാ വാവാട് ഉസ്താദ് സ്മാരക സഹചാരി സെന്ററിലേക്ക് വിവാഹ സുദിനത്തിൽ വീൽചെയർ നൽകി SKSSF വിഖായപ്രവർത്തകർ മാതൃകയായി.
SKSSF എളേറ്റിൽ ടൗൺ കമ്മിറ്റി ജനറൽ സെക്രട്ടറി മുഹമ്മദ് റമീസ് പി പി യും, എളേറ്റിൽ ഈസ്റ്റ് യൂണിറ്റ് മുൻ ജനറൽ സെക്രട്ടറി ജാസിർ മഹ്മൂദ് പി സി യും മാണ് അവരുടെ വിവാഹ ദിനത്തിൽ മാതൃക കാണിച്ചത്.
ചടങ്ങിൽ SKSSF എളേറ്റിൽ ക്ലസ്റ്റർ പ്രസിഡണ്ട് മുഹമ്മദ് നവാസ് ഫൈസി ചോലയിൽ വീൽ ചെയർ ഏറ്റുവാങ്ങി, ക്ലസ്റ്റർ ജനറൽ സെക്രട്ടറി പി സി മുഹമ്മദ് അശ്റഫ് മാസ്റ്റർ എളേറ്റിൽ ഈസ്റ്റ്, വിഖായ സെക്രട്ടറി കെ സി ശംസുദ്ധീൻ ഒഴലക്കുന്ന് , മുൻ പ്രസിഡണ്ട് ജൈസൽ ദാരിമി പുതിയോട്, ഇബാദ് സെക്രട്ടറി മുഹമ്മദ് റാസി ഹുദവി എളേറ്റിൽ ഈസ്റ്റ്, സഹചാരി ചെയർമാൻ എം കെ സി അബ്ദുറഹിമാൻ പുതിയോട്, പി സി അബ്ദുസലാം മാസ്റ്റർ, SYS കിഴക്കോത്ത് പഞ്ചായത്ത് കമ്മിറ്റി ട്രഷറർ പി സി മുജീബ് റഹ്മാൻ മാസ്റ്റർ, മുഹമ്മദ് റിയാസ്, ബാസിത്വ് മഹ്മൂദ്, മുഹമ്മദ് റാഫി എന്നിവർ പങ്കെടുത്തു.
0 Comments