പൂനൂര്‍ : ഫെബ്രുവരി ഒന്ന് മുതല്‍ പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ നടക്കുന്ന ജാമിഅ മദീനത്തുന്നൂര്‍ കോണ്‍വൊക്കേഷനും അജ്മീര്‍ ഉറൂസും വന്‍വിജയമാക്കാന്‍ S M A പൂനൂര്‍ റീജ്യണല്‍ പ്രവര്‍ത്തക സമിതി യോഗം ആഹ്വാനം ചെയ്തു
വര്‍ക്കിംഗ് പ്രസിഡന്‍റ് പി കെ അബ്ദുല്‍ നാസര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ മേഖലാ സെക്രട്ടറി പി എം അബ്ദുല്‍ അസീസ് മാസ്റ്റര്‍ യോഗം ഉദ്ഘാടനം ചെയ്തു
വി പി അലി ഫൈസി , പി കെ സിറാജുദ്ധീന്‍ ബാഖവി , എ പി അബ്ദുറഹിമാന്‍ , വി കോയാലി ഹാജി എന്നിവര്‍ സംസാരിച്ചു
റീജ്യണല്‍ സെക്രട്ടറി ഐ എം മുഹമ്മദ് മാസ്റ്റര്‍ സ്വാഗതവും നൗഫല്‍ മങ്ങാട് നന്ദിയും പറഞ്ഞു
Tags:
POONOOR