Trending

ദേശീയ ബാലിക ദിനാചരണം.

പൂനൂർ: പൂനൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ സൈക്കോ സോഷ്യൽ വിഭാഗത്തിന്റെയും ജാഗ്രതസമിതിയുടെയും നേതൃത്വത്തിൽ ദേശീയ ബാലികദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ എം.മുഹമ്മദ് അഷ്‌റഫ്‌  അദ്ധ്യക്ഷനായി. പ്രിൻസിപ്പാൾ ടി.ജെ. പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു.

ഗാനാലാപനം ബാഡ്ജ് വിതരണം,
വിവിധ മേഖലകളിൽ മികവ് തെളിയിച്ച പെൺകുട്ടികളെ അനുമോദിക്കൽ,  പിറന്നാൾ ആഘോഷിക്കുന്ന നിയ മിൻഹയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്ന സമ്മാനദാനം എന്നിവ സംഘടിപ്പിച്ചു.

ബി.എസ്. പാർവണ, എ. വി. മുഹമ്മദ്‌, കെ.അബ്ദുൽ സലീം, ഇ. സയിറ എന്നിവർ ആശംസകൾ നേർന്നു. ഡോ. സി.പി.ബിന്ദു സ്വാഗതവും, സിനി ഐസക് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right