Trending

പത്താം ക്ലാസുകാരിയുടെ മരണത്തിൽ നടുങ്ങി ഏകരൂൽ.

എകരൂൽ: പത്താം ക്ലാസുകാരി തീപ്പൊള്ളലേറ്റ് മരണപ്പെട്ടത് മറന്നുപോയ പുസ്തകമെടുക്കാൻ തിരികെ എത്തിയപ്പോൾ. ഉച്ചഭക്ഷണവും പുസ്തകങ്ങളും എടുത്ത് സ്കൂളിലേക്ക് പോയ കുട്ടി മറന്നുപോയ പുസ്തകമെടുക്കാനായി തിരികെ എത്തുകയായിരുന്നു. പിന്നാലെ താമസിക്കുന്ന ഷെഡ് കത്തിയമരുകയായിരുന്നു.

ഉണ്ണികുളം എകരൂൽ തെങ്ങിനി കുന്നുമ്മൽ പ്രസാദിന്റെയും സചിത്രയുടെയും മകൾ അർച്ചനയാണ് മരിച്ചത്.ഇന്നലെ രാവിലെ അമ്മയുടെ വീട്ടിൽ നിന്ന് പെൺകുട്ടിയും അമ്മയും അച്ഛമ്മയുടെ വീട്ടിൽ എത്തിയിരുന്നു. അമ്മ മകളെ ഇവിടെ നിർത്തി ആശുപത്രി ആവശ്യത്തിനായി കോഴിക്കോടേയ്ക്ക് പോയി. അച്ഛമ്മയോട് ഒരു പുസ്തകം വീട്ടിൽ ഉണ്ടെന്നും അത് എടുത്തിട്ട് വരാമെന്നും പറഞ്ഞാണ് അർച്ചന താമസിക്കുന്ന ഷെഡ് പോലുള്ള വീട്ടിലേയ്ക്ക് പോയത്.

നന്മണ്ട ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.അർച്ചനയുടെ മാതാപിതാക്കൾ അകന്നു കഴിയുകയാണ്. മരിച്ച അർച്ചനയും ഇളയ സഹോദരങ്ങളും അമ്മയുടെ കൂടെ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് നിർമിച്ച ഷെഡിലാണ് താമസം.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അറ്റൻഡറായി ജോലി ചെയ്യുന്ന അമ്മ സചിത്ര രാവിലെ ജോലിക്ക് പോയിരുന്നു. അച്ഛൻറെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചാണ് അർച്ചനയും സഹോദരങ്ങളും സ്കൂളിൽ പോകാറുള്ളത്.

പതിവുപോലെ ഉച്ചഭക്ഷണവും പുസ്തകങ്ങളും എടുത്ത് സ്കൂളിലേക്ക് എന്ന് പറഞ്ഞാണ് അച്ഛൻറെ വീട്ടിൽ നിന്ന് അർച്ചന പുറപ്പെട്ടത്. അമ്മയുടെ വീട്ടിൽ മറന്നുപോയ പുസ്തകം എടുക്കാൻ ഉണ്ടെന്ന് കുട്ടി പറഞ്ഞിരുന്നു. രാവിലെ 9 മണിയോടെ ഇവർ താമസിക്കുന്ന ഷെഡ് ആളിക്കത്തുന്നതാണ് അയൽവാസികൾ കാണുന്നത്. വെള്ളമൊഴിച്ച് തീക്കെടുത്തി അകത്ത് പ്രവേശിക്കുമ്പോഴേക്കും അർച്ചന മരിച്ചിരുന്നു.

സഹോദരങ്ങൾ: സ്നേഹദാസ് (കമ്പ്യൂട്ടർ വിദ്യാർഥി), ഹൃദിക് (നാലാം ക്ലാസ് വിദ്യാർഥി ഉണ്ണികുളം ജി.യു.പി സ്കൂൾ) ഹൃദുൽ ദേവ് (എൽ.കെ.ജി വിദ്യാർഥി ക്രസൻറ് ഇംഗ്ലീഷ് സ്കൂൾ എകരൂൽ).
Previous Post Next Post
3/TECH/col-right