നരിക്കുനി:നരിക്കുനി ഫെസ്റ്റ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഐഡിയ സ്റ്റാർ സിംഗർ ജൂനിയർ ഫെയിം ആര്യൻ നിർവഹിച്ചു.തുടർന്ന് നരിക്കുനി ഫെസ്റ്റ് ലോഗോ പ്രകാശനം ആര്യൻ ബ്രോ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി പുല്ലങ്കണ്ടിക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.
ചടങ്ങിൽ ട്രഷറർ രാജു, ജില്ലാപഞ്ചായത്തു മെമ്പർ ഐ പി രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പകണ്ടി, പഞ്ചായത്ത് കമ്മിറ്റി ചെയർമാൻമ്മാർ
പഞ്ചായത്ത് മെമ്പർമാർ സംഘടക സമിതി മെമ്പർമാർ എന്നിവർ പങ്കെടുത്തു.
20ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിൽ കലാ സാംസ്‌കാരിക പരിപാടികൾ ഉണ്ടായിരിക്കും.കൂടാതെ വിവിധ തരം അമ്യുസ് മെൻറ് റൈഡുകൾ, യന്ത്ര ഊഞ്ഞാൽ,ആകാശതോണി,കാർ റൈഡ്, ഫ്ലവർ ഷോ, പെറ്റ് ഷോ, സെൽഫി കോർണർ,ചിൽ ഡ്രൻസ് പാർക്ക്,ഫുഡ് കോർട്ട്, വിവിധയിനം സ്റ്റാളുകൾ തുടങ്ങിയവയുമായി അത്യാകർഷകമായ ഫെസ്റ്റിനെ വിജയകരമാക്കാൻ എല്ലാസുമനസുകളെയും നരിക്കുനിയിലേക്ക് ക്ഷണിക്കുന്നതായി സ്വാഗതസംഘം അറിയിച്ചു.
Tags:
NARIKKUNI