പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പുലർകാലം പദ്ധതി ജില്ലാ പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ് ഉദ്ഘാടനം ചെയ്തു.
പിടിഎ വൈസ് പ്രസിഡണ്ട് ഗഫൂർ ഇയ്യാട് അദ്ധ്യക്ഷനായി. കെ രാജി പദ്ധതി വിശദീകരണം നടത്തി. എം പി ടി എ ചെയർപേഴ്സൺ പി സാജിത, പ്രിൻസിപ്പാൾ ടി.ജെ പുഷ്പവല്ലി, എ.വി മുഹമ്മദ്, കെ അബ്ദുസലീം, സി.പി ബിന്ദു എന്നിവർ ആശംസകൾ നേർന്നു.
ഹെഡ്മാസ്റ്റർ എം. മുഹമ്മദ് അഷറഫ് സ്വാഗതവും ഡിമ്പിൾ നന്ദിയും പറഞ്ഞു. പദ്ധതിയുടെ ഭാഗമായി പെൺകുട്ടികൾക്ക് തൈക്കോണ്ടോ പരിശീലനം നൽകി.
Tags:
EDUCATION