Trending

അയല്‍വാസിയുടെ വീട്ടിലേക്ക് സിസിടിവി ക്യാമറകള്‍ വേണ്ട:ഹൈക്കോടതി

കൊച്ചി: സുരക്ഷയുടെ പേരിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് അയൽവാസിയുടെ കാര്യങ്ങളിൽ ഇനി അനാവശ്യമായി ഇടപ്പെടാൻ അനുവ​ദിക്കരുതെന്ന് ഹൈകോടതി. സിസിടിവി വെക്കുന്ന കാര്യത്തിൽ സംസ്ഥാന പൊലീസ് മേധാവി സർക്കാരുമായി കൂടിയാലോചിച്ച് മാർഗനിർദേശമിറക്കണമെന്നും ജസ്റ്റിസ് വി ജി അരുൺ അറിയിച്ചു.

എറണാകുളം ചേരനെല്ലൂർ സ്വദേശിനിയായ ആഗ്നസ് മിഷേല്‍ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്. അയൽവാസി സ്ഥാപിച്ച സിസിടിവി ക്യാമറ ഫോക്കസ് ചെയ്യുന്നത് തന്റെ വീട്ടിലേക്കാണെന്ന് ആരോപിച്ചായിരുന്നു ഹർജി. തന്റെ വീടും പരിസരവും നിരീക്ഷിക്കുന്ന വിധമാണ് അയൽവാസി ക്യാമറ സ്ഥാപിച്ചിരിക്കുന്നതെന്നും ആഗ്നസ് പർജിയിൽ പറഞ്ഞു.

ഹര്‍ജിക്കാരിയുടെ അയല്‍വാസിയായ രാജു ആന്റണി, ചേരാനെല്ലൂര്‍ പഞ്ചായത്ത്, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവര്‍ക്ക് നോട്ടീസ് നല്‍കാനും ഉത്തരവില്‍ പറയുന്നു. ഹര്‍ജിയുടെ പകര്‍പ്പ് ഡിജിപിക്ക് നല്‍കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഒരുമാസം കഴിഞ്ഞ് ഹര്‍ജി വീണ്ടും പരിഗണിക്കാനായി മാറ്റിവെച്ചു.
തന്റെ വീടിനു സമീപത്തായി സ്ഥാപിച്ച സിസിടിവി ക്യാമറ സ്വകാര്യതയുടെ ലംഘനമാണെന്നായിരുന്നു പരാതിക്കാരി ചൂണ്ടിക്കാട്ടിയത്.

സിസിടിവിയുടെ കാര്യത്തിൽ മാർ​ഗനിർദേശം അനിവാര്യമാണെന്ന് കോടതി പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവിയെ ഇതിനായുളള നിർദേശങ്ങൾ നൽകാനായി സ്വമേധയാ കക്ഷിചേർത്തിട്ടുണ്ട്.
Previous Post Next Post
3/TECH/col-right