പരപ്പൻപൊയിൽ: പരപ്പൻപൊയിൽ ട്രയംഫ് ട്യൂഷൻ സെന്ററിൽ എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായുള്ള രാത്രി കാല റിവിഷൻ ക്ലാസ് 'വെട്ടം' ക്യാമ്പ് താമരശ്ശേരി പഞ്ചായത്തു പ്രസിഡന്റ് ജെ.ടി.അബ്ദുറഹിമാൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു.ഒരു മാസം നീണ്ടു നിൽക്കുന്ന ക്ലാസ്സുകൾക്കാണ് ആരംഭം കുറിച്ചത്.
വി.കെ. സെയ്ദ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രയംഫ് മാനേജിംഗ് ഡയറക്ടർ അഷ്റഫ് മാണിക്കോത്ത്, എ.പി.ഉസ്സയിൻ, മൂസ മാസ്റ്റർ എന്നിവർ സംസാരിച്ചു.സുൽഫത്ത് ടീച്ചർ നന്ദി പറഞ്ഞു.
Tags:
THAMARASSERY