നരിക്കുനി:ട്രെന്റ് ബുക്സ് നരിക്കുനി സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഷാഹുൽ ഹമീദ് നരിക്കുനി , രണ്ടാം സ്ഥാനം നേടിയ മിദ്‌ലാജ് പുല്ലാ ളൂർ എന്നിവർക്കുള്ള ഉപഹാരം നരിക്കുനി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി പുല്ലാങ്കണ്ടി നൽകി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മുഹമ്മദ് പാറന്നൂർ അദ്ധ്യക്ഷനായിരുന്നു. ബഷീർ മാസ്റ്റർ, പുല്ലാളൂർ, ഒ.പി.മുഹമ്മദ് മാസ്റ്റർ, കെ.സി.അബ്ദുറഹിമാൻ, യു.കെ. അബ്ദുറഹിമാൻ, അഷ്റഫ് എന്നിവർ സംസാരിച്ചു. ടി.കെ. സിദ്ധീഖ് സ്വാഗതവും ഗഫൂർ എളേറ്റിൽ നന്ദിയും പറഞ്ഞു.
Tags:
NARIKKUNI