പൂനൂർ: കോഴിക്കോട് ജില്ലയിലെ ഇൻഡോർ ബാഡ്മിന്റൺ കളിക്കാരുടെ കൂട്ടായ്മയായ സിബ സംഘടിപ്പിച്ച ആദ്യ മെഗാ ടൂർണമെന്റ് പൂനൂർ സ്പോർട്സ് & ഫിറ്റ്നസ് അക്കാഡമി ഗ്രൗണ്ടിൽ ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ ഉദ്ഘാടനം ചെയ്തു. സിബ പ്രസിഡന്റ് സൈമേഷ് വടക്കേടത്ത് ചടങ്ങിൽ അധ്യക്ഷനായിരുന്നു.
വിവിധ വിഭാഗങ്ങളായി നടന്ന മത്സരത്തിൽ മിനി ഓപ്പൺ വിഭാഗത്തിൽ അഭിരാം - മുസ്‌ഫിർ ജോഡിയും, D പ്ലസ് വിഭാഗത്തിൽ ഉമേഷ് - പ്രേംജിത് ജോഡിയും, D ലെവലിൽ ഫാരിസ് - സ്മിനേഷ് സഖ്യവും, 80 പ്ലസ് വിഭാഗത്തിൽ ബിനോയ് - സുബിൻ ബക്കർ സഖ്യവും ചാമ്പ്യൻമാരായി.
വാർഡ് മെമ്പർമാരായ സീനത്ത് പള്ളിയാലിൽ, സി പി കരീം മാസ്റ്റർ, പി എസ് എഫ് എ പ്രതിനിധികളായ അബ്ദുൽ ജബ്ബാർ വി പി, ഷമീർ സി പി, അർജുൻ സേട്ടു, സിറാജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ചടങ്ങിൽ ജില്ലയിലെ ബാഡ്മിന്റൺ മേഖലയിൽ മികവ് പുലർത്തിയവരെ ആദരിച്ചു.സിബ സെക്രട്ടറി അഭിലാഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ റഹ്‌മാൻ പാലാഴി നന്ദിയും രേഖപ്പെടുത്തി.
Tags:
SPORTS