ജിദ്ദ : ഈ വര്‍ഷം ഹജ്ജിന് പ്രായപരിധിയില്ലെന്നും ഏതു പ്രായക്കാര്‍ക്കും ഹജ്ജിന് അപേക്ഷിക്കാമെന്നും സൗദി ഹജ്ജ് മന്ത്രി തൗഫീഖ് അല്‍റബീഅ പ്രഖ്യാപിച്ചു. കോവിഡ് കാലത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് ഹജ്ജ് കര്‍മം മടങ്ങുകയാണെന്നും കോവിഡുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ഉണ്ടാവില്ലെന്നും ഹജ്ജ് മന്ത്രി പറഞ്ഞു. ഹജ്ജ് എക്‌സ്‌പോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചതിനാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഹാജിമാരുടെ പ്രായപരിധി 60 ആക്കി ചുരുക്കിയിരുന്നു. എന്നാല്‍ ഈ വര്‍ഷം പ്രായപരിധിയില്ല. ഹാജിമാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പോളിസി 109 റിയാലില്‍ നിന്ന 29 റിയാലാക്കി കുറിച്ചിട്ടുണ്ട്. ഉംറ തീര്‍ഥാടകരുടെ ഇന്‍ഷുറന്‍സ് 235 റിയാലില്‍ നിന്ന് 88 റിയാലാക്കിയും കുറച്ചു.
ഈ വര്‍ഷം ഉംറ വിസ 30 ദിവസത്തില്‍ നിന്ന് 90 ദിവസമാക്കി വര്‍ധിപ്പിച്ചു.ഏതു ഉംറ തീര്‍ഥാടകനും സൗദി അറേബ്യയിലെ ഏതു നഗരത്തിലും സന്ദര്‍ശനം നടത്താം.പ്രവാചകന്റെയും അനുചരന്മാരുടെയും ചരിത്രവുമായി ബന്ധപ്പെട്ട 20 പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുകയും 100 വെബ്‌സൈറ്റുകള്‍ നിര്‍മിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Tags:
INTERNATIONAL