Trending

ഹജ്ജ് കരാറില്‍ ഒപ്പുവെച്ച് സൗദിയും ഇന്ത്യയും; ഇത്തവണ ഹജ്ജ് ക്വാട്ട 1,75,025.

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഒപ്പുവെച്ച് സൗദിയും ഇന്ത്യയും. കരാര്‍ പ്രകാരം ഈ വര്‍ഷം 1,75,025 പേര്‍ക്കാണ് ഹജ്ജ് ചെയ്യാന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്.

ഇന്ത്യന്‍ ഹജ്ജ് മിഷന്‍ വഴിയും സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴിയും ഹജ്ജ് ചെയ്യാന്‍ അനുവദിച്ച മൊത്തം ക്വാട്ടയാണ് ഇത്. ഹജ്ജ് സംഘാടനവുമായി ബന്ധപ്പെട്ട പ്രധാന നടപടിക്രമങ്ങളും കരാറുകളില്‍ ഉള്‍പ്പെടുത്തി.

ഇന്ത്യയ്ക്ക് അനുവദിച്ച ഉയര്‍ന്ന ക്വാട്ട 2019 ല്‍ ആയിരുന്നു. അന്ന് 1.4 ലക്ഷം പേര്‍ക്ക് ഹജ്ജ് ചെയ്യാന്‍ അവസരമുണ്ടായിരുന്നു. 2020ല്‍ 1.24 ഇത് ലക്ഷമായി കുറഞ്ഞു. കോവിഡിനാനന്തരം കഴിഞ്ഞ കൊല്ലം 79,237 പേര്‍ക്കായിരുന്നു അവസരം ഒരുക്കിയിരുന്നത്.
Previous Post Next Post
3/TECH/col-right