Trending

നന്മ മനസ്സുകള്‍ ഒത്തുചേര്‍ന്നാല്‍ ഇവര്‍ക്കൊരു വീടാവും.

താമരശ്ശേരി: അടച്ചുറപ്പുള്ള വീട്ടില്‍ പറക്കമുറ്റാത്ത കുട്ടികള്‍ക്കൊപ്പം കഴിയുകയെന്ന പാത്തുമ്മയുടെ സ്വപ്‌നങ്ങള്‍ പൂവണിയാന്‍ നല്ലമനസ്സുള്ളവരുടെ സഹായം വേണം.ഭര്‍ത്താവ് മരിക്കുകയും ഏകമകള്‍ ഉപേക്ഷിച്ചുപോവുകയും ചെയ്ത  അമ്പായത്തോട് മിച്ചഭൂമിയിലെ ചോലയില്‍ പാത്തുമ്മയും  മൂന്ന് പേരമക്കള്‍ക്കും കയറിക്കിടക്കാനൊരു അടച്ചുറപ്പുള്ള വീടില്ലായിരുന്നു.

താമരശ്ശേരി ജി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥികളായ റസിയ,(14) റഹീസ്(12) കാരുണ്യതീരം സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ റിയാസ്(7) എന്നിവരാണ് പാ ത്തുമ്മയുടെ തണലിൽ കഴിയുന്നത്  മണ്‍കട്ടകൊണ്ട് കെട്ടിയുണ്ടാക്കിയ ചെറിയൊരു മുറിയില്‍ പ്ലാസ്റ്റിക്ക് ഷീറ്റ് വലിച്ചുകെട്ടി അതിനു താഴെയായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്.

അതിനിടയിലാണ രണ്ട്മാസം മുമ്പുണ്ടായ തീപിടുത്തത്തില്‍ ഇതും അഗ്നിക്കിരയായതോടെ എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയായിരുന്നു കുടുംബം. കൂലിപ്പണിയെടുത്തും തൊഴിലുറപ്പ് പണി ചെയ്തും കിട്ടുന്ന തുച്ഛമായ പണം കൊണ്ടായിരുന്നു പാത്തുമ്മ മൂന്ന് കുട്ടികളെയും പോറ്റിയത്. കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കിയാണ് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ വീട് നിര്‍മാണത്തിനുള്ള നടപടികള്‍ തുടങ്ങിയത്.

വീട് നിര്‍മാണമെന്ന ഇവരുടെ സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ സാമ്പത്തിക സഹായം ആവശ്യമുണ്ട്. നന്മവറ്റാത്ത മനുഷ്യരുടെ സഹായമാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. ഒരുകുടംബത്തിന്റെ വീടെന്ന സ്വപ്‌നത്തിനൊപ്പം നില്‍ക്കാന്‍ തയ്യാറുള്ളവര്‍ക്ക് ‪9447312122 എന്ന വാട്‌സാപ്പ്  നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

വീട് നിര്‍മാണത്തിന്റെ ഭാഗമായുള്ള കട്ടില വെപ്പ് കര്‍മ്മം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബേബി രവീന്ദ്രന്‍ നിര്‍വഹിച്ചു. ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി സി.കെ.എ ഷമീര്‍ ബാവ, കാരുണ്യതീരം ചെയര്‍മാന്‍ ബാബു കുടുക്കില്‍,ടി.എം അബ്ദുല്‍ഹക്കീം,മുഹമ്മദ്‌ ടി കെ, സമറുദ്ധീൻ ഹാരിസ് അമ്പായത്തോട്, അവനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ മാനേജര്‍ സി.എന്‍ ജോണ്‍, അവനി ഇൻസ്റ്റിറ്റ്യൂട്ട് ലെയ്സൺ ഓഫീസർ  നിഖില്‍ കെ സണ്ണി എന്നിവര്‍ സംബന്ധിച്ചു.

അക്കൗണ്ട് വിവരം

Google Pay / UPI Payment:
UPI ID: healthcarefoundation@sbi

G Pay No :7034247060

Direct Bank Transfer / Deposit:
A/c Name: HealthCare Foundation
Bank: State Bank of India, Poonoor Branch
Account No. : 31252571409
IFSC Code : SBIN0008662

(സംഭാവനകൾ ട്രാൻസ്ഫർ ചെയ്തതിന് ശേഷം റസിപ്റ്റ് അയക്കുന്നതിന് ട്രാൻസ്ഫർ റസിപ്റ്റ് , വിലാസം എന്നിവ 9447312122 എന്ന നമ്പറിൽ അയക്കുക )
Previous Post Next Post
3/TECH/col-right