Trending

ഫോക്കസ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍

എളേറ്റില്‍:ഫോക്കസ് കോച്ചിംഗ് സെന്‍റര്‍ പുതുവല്‍സരാഘോഷങ്ങളുടെ ഭാഗമായി എളേറ്റില്‍ മാരക്കാന സ്റ്റേഡിയത്തില്‍ പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിച്ചു . മല്‍സരങ്ങള്‍ ഫോക്കസ് ഡയരക്ടര്‍ നൗഫല്‍ മങ്ങാട് ഉദ്ഘാടനം ചെയ്തു.

സല്‍മാന്‍ പന്നൂര്‍ കളി നിയന്ത്രിച്ചു . വിദ്യാര്‍ത്ഥികള്‍  8 ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ ടീമുകളായി പരസ്പരം മല്‍സരിച്ചപ്പോള്‍ ഫോക്കസ് ഫൈറ്റേഴ്സ് ജേതാക്കളായി . വിന്നേഴ്സിനും റണ്ണേഴ്സിനും വ്യക്തിഗത മികവ് തെളിയിച്ചവര്‍ക്കും ട്രോഫിയും ക്യാഷ് പ്രൈസും വിതരണം ചെയ്തു

മികച്ച ഡിഫന്‍ഡറായി റാഷിദ് സക്കീര്‍ , മികച്ച ഗോള്‍കീപ്പറായി  ഫഹീം , ടൂര്‍ണ്ണമെന്‍റിന്‍റെ താരമായി സുല്‍ത്താന്‍ എന്നിവരെ തെരഞ്ഞെടുത്തു.4 ഗോള്‍ നേടിയ ജുനൈദ് ടോപ്സ്കോറര്‍ ട്രോഫി നേടി .

Previous Post Next Post
3/TECH/col-right