Trending

കലോത്സവ വീഡിയോ പ്രകാശനം ചെയ്തു.

കോഴിക്കോട്:അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി വെൽഫെയർ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ കലോത്സവ വീഡിയോ പുറത്തിറക്കി.മാനാഞ്ചിറയിൽ നടന്ന ചടങ്ങിൽ വെൽഫെയർ കമ്മറ്റി ചെയർപെഴ്സൺ  കെ.കെ. രമ എം.എൽ.എ പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ഐ എ എസിന് നൽകി പ്രകാശനം ചെയ്തു.

കലോൽസവത്തിനാവശ്യമായ കുടിവെള്ളം ആതുര സേവനം എന്നിവയുടെ ചുമതലകളാണ് പ്രധാനമായും വെൽഫയർ കമ്മറ്റിയുടെത്.പ്രകൃതി ദത്തമായ രീതിയിൽ മൺപാത്രങ്ങൾ ഉപയോഗിച്ചും പ്ലാസ്റ്റിക് ഉൽപന്നങ്ങളെ പടിക്ക് പുറത്ത് നിർത്തിയും പുതുമയാർന്ന സന്ദേശമാണ് വീഡിയോയിൽ അടങ്ങിയിരിക്കുന്നത്.

ചടങ്ങിൽ വൈസ് ചെയർമാൻ അനിൽ കുമാർ എൻ.സി  അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ മനോജ് കുമാർ,ഡോ.പി.എം അനിൽ കുമാർ,ജെ. ആർ.സി ജില്ല കോ-ഓർഡിനേറ്റർ സിന്ധു സൈമൺ,ടി.അസീസ്, സലാം മലയമ്മ,റഷീദ് പാണ്ടിക്കോട്,മുജീബ് കൈപാക്കിൽ,സജീർ താമരശേരി,ഷഹസാദ് വടകര,നിഷ വടകര,വി.കെ.സരിത,എം.പി.റമീസ് സുബൈർ,ഖമറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. 

കൺവീനർമാരായ കെ.പി. സുരേഷ് സ്വാഗതവും റഫീക്ക് മായനാട് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right