കണ്ണൂർ: 2023ലെ ഹജ്ജിനുള്ള അപേക്ഷ ജനുവരി ഒന്നു മുതൽ സ്വീകരിക്കും. ഹജ്ജ് കർമത്തിനു പോകാൻ ആഗ്രഹിക്കുന്നവർ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റ് www.hajcommittee.gov.in വഴിയോ, മൊബൈൽ ആപ്ലിക്കേഷൻ വഴിയോ അപേക്ഷ സമർപ്പിക്കണം.കേന്ദ്രഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി അബ്ദുല്ലക്കുട്ടി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്.
ജനുവരി ഒമ്പതു മുതൽ 12 വരെ ജിദ്ദയിൽ സഊദി ഗവൺമെന്റ് സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ ഹജ്ജ് എക്സ്പോയിൽ ഇന്ത്യൻ സംഘം പങ്കെടുക്കും.ഇത്തവണ ഹജ്ജ് ക്വാട്ട രണ്ടു ലക്ഷത്തോളമാകുമെന്നാണ് പ്രതീക്ഷ.
കൊച്ചിക്ക് പുറമെ ഒരു ഹജ്ജ് എംബാർക്കേഷൻ കേന്ദ്രം കൂടി
കേരളത്തിനു ലഭിച്ചേക്കും. കോഴിക്കോടും കണ്ണൂരും ഇതിനായി
ശ്രമിക്കുന്നുണ്ട്. വലിയ വിമാന സൗകര്യമുള്ളതിനാൽ കണ്ണൂരിനാണ് കൂടുതൽ സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
Tags:
KERALA