Trending

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ:കുടുംബ സംഗമവും, ആദരിക്കലും.

എളേറ്റിൽ:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കിഴക്കോത്ത് യൂണിറ്റ് സംഘടിപ്പിച്ച കുടുംബ സംഗമം മന്ത്രി എം.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.കെ.കെ. അബ്ദുറഹിമാൻ കുട്ടി അധ്യക്ഷനായി. 

സർവീസിൽ നിന്ന് വിരമിച്ച വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി നസ്റി ഉപഹാരം നൽകി.

കെ വി തോമസ്, കെ കെ ജബ്ബാർ, ജോസ് മാത്യു, കെ ഭാസ്കരൻ, കെ കെ അബ്ദുറഹ്മാൻകുട്ടി, കെ മുഹമ്മദ്, സി പോക്കർ, വിജയൻ മലയിൽ, കെ അബ്ദുറഹ്മാൻ, കെ.കെ വിജയൻ, കെ ഉസ്മാൻ എന്നിവർ സംസാരിച്ചു.

സി. വി. അബ്ദുല്ല, സി.ജെ. ഷാജു, പി. കെ. ഹംസ എന്നിവർ ബോധവത്കരണ ക്ലാസ് എടുത്തു.തുടർന്ന് കലാ വിരുന്നും നടത്തി.
Previous Post Next Post
3/TECH/col-right