Trending

പൂനൂരിലെ വെള്ളക്കെട്ടും,ഗതാഗതക്കുരുക്കും നിയന്ത്രിക്കാൻ നടപടിയുണ്ടാവും.

പൂനൂർ:പൂനൂർ അങ്ങാടിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കും, നിലവിലെ റോഡ് പണിയിലെ അപാകങ്ങളും പരിഹരിക്കാൻ ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തും ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥ മേധാവികളും തീരുമാനിച്ചു.അശാസ്ത്രീയമായ ഓവുചാൽ നിർമാണം കാരണം കഴിഞ്ഞ ദിവസങ്ങളിൽ അങ്ങാടിയിൽ വലിയ ഗതാഗതക്കുരുക്കും വെള്ളക്കെട്ടും ഉണ്ടായി.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ, വൈസ് പ്രസിഡന്റ് എം.കെ. നിജിൽരാജ്, വാർഡ് അംഗങ്ങളായ സി.പി. കരീം, പി.എച്ച്. സിറാജ് എന്നിവരും പോലീസ്, ആർ.ടി.ഒ. ഉദ്യോഗസ്ഥരും അങ്ങാടിയിലെത്തി നിലവിലെ അവസ്ഥ മനസിലാക്കി.

മഠത്തുംപൊയിൽ, കാന്തപുരം റോഡുകൾ പണി പൂർത്തീകരിക്കാനും പൂനൂരങ്ങാടിയിലെ ഓട്ടോസ്റ്റാൻഡ് സൗകര്യപ്രദമാക്കാനും മറ്റ് സ്വകാര്യവാഹനങ്ങൾ പാർക്ക് ചെയ്യാൻ സംവിധാനമുണ്ടാക്കാനും തീരുമാനിച്ചു. റോഡ് റഗുലേറ്ററി കമ്മിറ്റിയും രൂപവത്കരിക്കും. അങ്ങാടിയിലെ ഓവുചാൽ നിർമാണപ്രവൃത്തികൾ ശാസ്ത്രീയമായും ത്വരഗതിയിലും പൂർത്തിയാക്കും.
Previous Post Next Post
3/TECH/col-right