എളേറ്റിൽ:പന്നിക്കോട്ടൂർ നിവാസികൾക്ക് വേദന ബാക്കിവെച്ച്
നെല്ലിക്കാപറമ്പിൽ എൻ.പി. മുഹമ്മദ് എന്ന ജീവകാരുണ്യ പ്രവർത്തകൻ യാത്രയായി.പന്നിക്കോട്ടൂരിലെ പിറയുടെയും, നരിക്കുനി അത്താണിയുടെയും സജീവ പ്രവർത്തകനായിരുന്നു.
നാല് വർഷം മുമ്പ് മൂർഖൻകുണ്ട് - പാലങ്ങാട് റോഡിൽ വെച്ച് എൻ. പി. സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽ പെടുകയും നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുകയും ചെയ്യവെയാണ് മരണത്തിന് കീഴടങ്ങുന്നത്. അപകടത്തിൽ പെടുന്നതു വരെ വൃക്കരോഗിക
ളെയും ഹൃദ്രോഗികളെയും ആശുപത്രികളിലെത്തിക്കാനും അവർ
ക്ക് വേണ്ട ചികിത്സ ലഭ്യമാക്കാനും എൻ. പി.മുൻനിരയിലുണ്ടാവുമായിരുന്നു.
ഗ്രാമപഞ്ചായത്ത് അംഗമായിരിക്കുമ്പോഴും, ബ്ലോക്ക്
പഞ്ചായത്ത് അംഗമായിരിക്കുമ്പോഴും കക്ഷി-രാഷ്ട്രീയത്തിനതീതമായി നാടിനെയും നാട്ടുകാരെയും മാറോട് ചേർത്തുപിടിച്ച ജനപ്രതിനിധിയായിരുന്നു അദ്ദേഹം.വികസന പ്രവർത്തനവുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു എൻ. പി. അപകടത്തിൽപെട്ടത്.
കണ്ണട വെച്ച പുഞ്ചിരിക്കുന്ന മുഖവുമായി തങ്ങൾക്കിടയിലേക്ക് എൻ.പി എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷാ നിർഭരമായ കാത്തിരിപ്പിലായിരുന്നു പന്നിക്കോട്ടൂരുകാർ.എൻ.പിയുടെ മരണവാർത്ത അറിഞ്ഞ് ഒട്ടേറെപേർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.
എൻ. പി. യുടെ അനുശോചന യോഗം ഇന്ന് വൈകുന്നേരം 4:30ന് എളേറ്റിൽ വട്ടോളി അങ്ങാടിയിലും, 6:30ന് പന്നിക്കോട്ടൂർ അങ്ങാടിയിലും നടക്കും.
0 Comments