Latest

6/recent/ticker-posts

Header Ads Widget

‎‎‎‎‎‎‎"ലഹരി - ഭരണകൂടമാണ് പ്രതി":എസ് എസ് എഫ് പ്രതിഷേധമാർച്ച്‌ സംഘടിപ്പിച്ചു.

പൂനൂർ: ലഹരിയുടെ വ്യാപനം വലിയ തോതിൽ സംഭവിക്കുകയും നിയമനടപടികളെടുക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ലഹരി: ഭരണകൂടമാണ് പ്രതി എന്ന മുദ്രാവാക്യമുയർത്തി എസ് എസ് എഫ് ഡിവിഷൻ കമ്മിറ്റി പൂനൂർ ടൗണിൽ പ്രതിഷേധമാർച്ച്‌ സംഘടിപ്പിച്ചു.

സ്കൂൾ വിദ്യാർത്ഥികളടക്കമുള്ളവരെ കാരീയറുകളായി ഉപയോഗപ്പെടുത്തി സ്കൂളുകളും  വിദ്യാഭ്യാസ സ്ഥാപനങ്ങളും ലഹരി മാഫിയകൾ കയ്യടക്കുകയും ചെയ്യുന്ന അവസ്ഥയിലും സർക്കാർ മൗനം പാലിച്ചു മാഫിയക്ക് കൂട്ടുപിടിക്കുന്ന അവസ്ഥ അവസാനിപ്പിക്കണമെന്ന് മാർച്ച് അഭിപ്രായപ്പെട്ടു.

മാർച്ച് ഡിവിഷൻ പ്രസിഡന്റ് ആഷിഖ് സഖാഫി  ഉദ്ഘാടനം ചെയ്തു. അബ്ബാസ് കാന്തപുരം, സിറാജ് സഖാഫി തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

Post a Comment

0 Comments