പത്താം തിയ്യതി ആയിട്ടും ശമ്പളം വിതരണം ചെയ്യാൻ തയ്യാറാകാതെ തൊഴിലാളികളെ പട്ടിണിക്കിടുന്ന നിലപാടാണ് ഇടത് സർക്കാർ സ്വീകരിക്കുന്നത്, വീട്ടുചിലവിന്ന് പണമില്ലാതെയും വീട്ടുവാടക കൊടുക്കേണ്ടവർ, ഹൗസിംഗ് ലോൺ അടക്കേണ്ടവർ, പ്രായമായ മാതാപിതാക്കൾക്ക് മരുന്ന് വാങ്ങാൻ പോലും കാശില്ലാതെ, മക്കളുടെ വിദ്യാഭ്യാസ ചിലവിന് പണമില്ലാതെ തൊഴിലാളികൾ പട്ടിണി കിടക്കുമ്പോൾ തൊഴിലാളി വഞ്ചക നിലപാട് സ്വീകരിക്കുന്ന ഇടത് പക്ഷ ഗവൺമെൻ്റ് പുതിയ ബസ്സുകൾ ഇറക്കാതെയും സർവ്വീസുകൾ വെട്ടിക്കുറച്ചും കെഎസ്ആർടിസിയെ തകർത്ത് സ്വകാര്യ കുത്തക മുതലാളിമാർക്ക് പൊതുഗതാഗത സംവിധാനം കൈമാറാനുള്ള ഗൂഢാലോചനയിലാണ്.
പൊതുജനങ്ങളുടെ പൊതുഗതാഗതത്തിന് ആശ്രയമായ കെഎസ്ർടിസിയെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കണമെന്നും KSTEO (STU) യൂണിയൻ ആവശ്യപ്പെട്ടു.
0 Comments