Trending

കേസാക്കണ്ട ഇനിക്കെന്‍റ പൈസ കിട്ടിയാല്‍ മതി:അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ പരാതി വൈറൽ.

താമരശ്ശേരി :ബസ്സ് ജീവനക്കാര്‍ ബാക്കി പൈസ കൊടുക്കാത്തത് പോലീസ് സ്റ്റേഷനില്‍ വിളിച്ച് പരാതി പറഞ്ഞ് അഞ്ചാം ക്ലാസ് വിദ്യാർത്ഥി.കുട്ടി തന്നെ ഫോണ്‍ എടുത്ത് 100 ല്‍ വിളിക്കുകയായിരുന്നു.

കത്തറമ്മല്‍ വലിയപറമ്പ എ എം യു പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി പനക്കോട് ചുടലക്കുന്ന് അബ്ദുറഹ്മാന്‍റെ മകന്‍ ഇഷാനാണ് താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ വിളിച്ച് ബസ് കണ്ടക്ടര്‍ ബാക്കി പൈസ തരാത്തതില്‍ പരാതിപ്പെട്ടത്.

പിതാവിനോട് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയാല്‍ കേസ് എടുക്കാം എന്ന് പറഞ്ഞപ്പോള്‍ 'കേസാക്കണ്ട,എനിക്കെന്‍റ പൈസ കിട്ടിയാല്‍ മതി' എന്ന കുട്ടിയുടെ നിശ്കളങ്കമായ മറുപടിയാണ് ശ്രദ്ധേയമായത്.യാത്ര ചെയ്ത ബസ്സിന്റെ പേരും, ബാക്കി ചോദിച്ചപ്പോ ബസ് കണ്ടക്ടർ ദേഷ്യംപിടിച്ചു എന്നൊക്കെ പരാതിയിൽ കുട്ടി ബോധിപ്പിച്ചിട്ടുണ്ട്.

താമരശ്ശേരി പോലീസ് സ്റ്റേഷനിലെ ഓഫീസറുമായുള്ള സംഭാഷണം വാട്സ്ആപ്പില്‍ വൈറലാവുകയാണ്.കുട്ടി തന്നെ ഫോണ്‍ എടുത്ത് 100 ല്‍ വിളിക്കുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു.

Previous Post Next Post
3/TECH/col-right