Trending

നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് ജനജീവിതം ദുസ്സഹമാക്കി:എം എ റസാഖ് മാസ്റ്റർ

എളേറ്റിൽ:കാർഷികോൽപ്പന്നങ്ങളുടെ വിലയിടിവും, നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്ന് ജില്ലാ ലീഗ് ജന:സെക്രട്ടറി എം എ റസാഖ് മാസ്റ്റർ പറഞ്ഞു. താമരശ്ശേരി താലൂക്കിൽ ആദ്യമായി ചേർന്ന കിഴക്കോത്ത് ഒന്നാം വാർഡ് മുസ്ലിം ലീഗ് കൺവൻഷനും വനിതാ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡണ്ട് സമദ് വട്ടോളി അധ്യക്ഷത വഹിച്ചു.എൻ.സി ഉസ്സയിൻ മാസ്റ്റർ പതാക ഉയർത്തി.വി.കെ അബ്ദുറഹിമാൻ, പി.ഡി.നാസർ മാസ്റ്റർ, കെ.കെ ജബ്ബാർ മാസ്റ്റർ, പാട്ടത്തിൽ അബൂബക്കർ ഹാജി.സി.പി ലൈല ,കെ കെ അബ്ദുറഹിമാൻ മാസ്റ്റർ.റജ് ന കുറുക്കാംപൊയിൽ, കെ.ഉനൈസത്ത്, സാജിദത്ത് ,വി .പി അഷ്റഫ് ,കെ കെ അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ, ഹബീബ് കെ.സി പ്രസംഗിച്ചു.

വാർഡ് മുസ്ലിം ലീഗിൻ്റെ പുതിയ ഭാരവാഹികളായി സമദ് വട്ടോളി (പ്രസിഡണ്ട്) കെ.കെ അബ്ദുല്ല, ടി.മുഹമ്മദ് (വൈ. പ്രസിഡണ്ടുമാർ) സി.സി.മുഹമ്മദ് (ജന. സെ) ഹംസ മാസ്റ്റർ, കെ.സിഫൈസൽ (സെക്രട്ടറിമാർ) എ.കെ ഷാജഹാൻ ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
റിട്ടേണിംഗ് ഓഫീസർ മൂത്താട്ട് മുഹമ്മദ് ഹാജി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Previous Post Next Post
3/TECH/col-right