ദുബൈ:ദുബൈയിൽ കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽനിന്ന് വീണ് മലയാളി പെൺകുട്ടി മരിച്ചു.നാദാപുരം സ്വദേശി കുമ്മങ്കോട് മഠത്തിൽ ജുനൈദിന്റെയും അസ്മയുടെയും മകൾ യാറ മറിയമാണ് (4.5 വയസ്സ്) താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചത്.
ദുബൈ ഖിസൈസിലാണ് സംഭവം.തുറന്നിട്ട ജനലിലൂടെയാണ് കുട്ടി പുറത്തേക്ക് വീണത്. മൃതദേഹം ദുബൈയിൽതന്നെ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ സീർ വാടാനപ്പള്ളി അറിയിച്ചു.
Tags:
OBITUARY