പൂനൂർ:2023 ജനുവരി 7 ശനിയാഴ്ച മങ്ങാട് ദാറുല്‍ അമാനില്‍ വെച്ച് നടക്കുന്ന ചെറിയ എ.പി.ഉസ്താദ് അനുസ്മരണ സമ്മേളനം വിജയിപ്പിക്കുന്നതിന് കെ.പി. നാസര്‍ മാസ്റ്റര്‍ ചെയര്‍മാനും, എന്‍.പി. റഫീഖ് ജനറല്‍ കണ്‍വീനറും, എ.പി. മുഹമ്മദ് ഹാജി ട്രഷററുമായി 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
അനുസ്മരണ സമ്മേളനത്തില്‍ സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി തങ്ങള്‍ , കെ കെ അഹമ്മദ് കുട്ടി മുസ്ല്യാര്‍ കട്ടിപ്പാറ , സി മുഹമ്മദ് ഫൈസി , ഡോ : എ പി അബ്ദുല്‍ ഹക്കീം അസ്ഹരി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.
ദാറുല്‍ അമാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗത സംഘം രൂപീകരണ കണ്‍വന്‍ഷന്‍ കെ.പി. അബ്ദുല്‍ ഹക്കീം മാസ്റ്ററുടെ അധ്യക്ഷതയില്‍ നൗഫല്‍ മങ്ങാട് ഉദ്ഘാടനം ചെയ്തു . ശുക്കൂര്‍ സഖാഫി വെണ്ണക്കോട് മുഖ്യ പ്രഭാഷണം നടത്തി. കെ.പി. നാസര്‍ മാസ്റ്റര്‍ വിഷയമവതരിപ്പിച്ച് സംസാരിച്ചു .
പി.കെ. അബ്ദുല്‍ ഹമീദ് സഖാഫി സ്വാഗതവും, റഫീഖ് എന്‍.പി. നന്ദിയും പറഞ്ഞു.
Tags:
POONOOR