എളേറ്റിൽ:എളേറ്റിൽ വട്ടോളി കോട്ടോപാറയിലെ അംഗനവാടിയുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ ടീച്ചർ AL MSC ചെയർമാൻ കൂടിയായ വാർഡ് മെമ്പറെ വിളിച്ച് പ്രശ്ന പരിഹാരത്തിനായി പറഞ്ഞപ്പോൾ അദ്ദേഹം മുഖ്യമന്ത്രിയെ അവഹേളിക്കുന്ന രീതിയിൽ പ്രതികരിച്ചതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ എളേറ്റിൽ അങ്ങാടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു.
പൊതുയോഗം സി പി ഐ (എം) താമരശ്ശേരി ഏരിയാ കമ്മറ്റി അംഗം എൻ കെ സുരേഷ് ഉദ്ഘാടനം ചെയ്തു. ഗിരീഷ് വലിയ പറമ്പ്, വി പി സുൽഫിക്കർ, എം ബാബുരാജ് എന്നിവർ സംസാരിച്ചു.എം എസ് മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി സുധാകരൻ സ്വാഗതവും, കെ എം ആഷിഖ്റഹ്മാൻ നന്ദിയും പറഞ്ഞു.
0 Comments