എളേറ്റിൽ: മർകസ് വാലി ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികളുടെ സ്പോർട്സ് ഡേ സംഘടിപ്പിച്ചു. എളേറ്റിൽ എക്ലാറ്റ് സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ വിവിധ കായിക മത്സരങ്ങൾ നടന്നു.
വിവിധ മത്സരങ്ങളിലെ ജേതാക്കൾക്കുള്ള സമ്മാനങ്ങൾ കോഴിക്കോട് എ ആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് മശ്ഹൂർ കെ. എം. വിതരണം ചെയ്തു.
പ്രിൻസിപ്പൽ ഇൻ ചാർജ് വിജിത ടീച്ചർ അധ്യക്ഷത വഹിച്ചു. കെ ശംസുദ്ധീൻ, ഇ സി സഹല ടീച്ചർ എന്നിവർ സംസാരിച്ചു.
Tags:
SPORTS