Trending

എസ്.എസ്.എല്‍.സി. പരീക്ഷ ടൈംടേബി‌ള്‍ പ്രസിദ്ധീകരിച്ചു.

തിരുവനന്തപുരം: 2023 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പൊതുപരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. മാര്‍ച്ച്‌ 9 മുതല്‍ 29 വരെ രാവിലെ 9.30 മുതല്‍ 11.15 വരെയാണ് പരീക്ഷ.ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 15 മുതല്‍ 25 വരെ നടക്കും.

നാലരലക്ഷത്തിലധികം കുട്ടികളാണ് ഇക്കുറി പത്താം ക്ളാസ് പരീക്ഷ എഴുതുന്നത്. എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം ഏപ്രില്‍ 3ന് ആരംഭിക്കും. ഫലപ്രഖ്യാപനം മേയ് 10നകം നടക്കും. 

എസ്.എസ്.എല്‍.സി ടൈംടേബിള്‍

മാര്‍ച്ച്‌ 9- ഒന്നാം ഭാഷപാര്‍ട്ട് 1 (മലയാളം/തമിഴ്/കന്നഡ/ഉറുദു /ഗുജറാത്തി/അഡീ. ഇംഗ്ലീഷ്/അഡീ. ഹിന്ദി/സംസ്‌കൃതം(അക്കാദമിക്)/സംസ്‌കൃതം ഓറിയന്റല്‍ ഒന്നാം പേപ്പര്‍ (സംസ്‌കൃത സ്‌കൂളുകള്‍ക്ക്)/അറബിക് (അക്കാദമിക്)/അറബിക് ഓറിയന്റല്‍ ഒന്നാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്)

13- ഇംഗ്ലീഷ്

15- ഹിന്ദി/ജനറല്‍ നോളഡ്ജ്

17- കെമിസ്ട്രി
20- സോഷ്യല്‍ സയന്‍സ്

22- ബയോളജി

24- ഫിസിക്സ്

27- ഗണിതം

29- ഒന്നാം ഭാഷപാര്‍ട്ട് 2 (മലയാളം/തമിഴ്/കന്നഡ/സ്പെഷ്യല്‍ ഇംഗ്ലീഷ്/ഫിഷറീസ് സയന്‍സ് (ഫിഷറീസ് ടെക്നിക്കല്‍ സ്കൂളുകള്‍ക്ക്)/അറബിക് ഓറിയന്റല്‍ - രണ്ടാം പേപ്പര്‍ (അറബിക് സ്കൂളുകള്‍ക്ക്)/സംസ്‌കൃതം ഓറിയന്റല്‍ - രണ്ടാം പേപ്പര്‍ (സംസ്‌കൃത സ്‌കൂളുകള്‍ക്ക്)

Previous Post Next Post
3/TECH/col-right