Trending

മില്‍മ പാലിന് നാളെ മുതല്‍ വില കൂടും; ലിറ്ററിന് 6 രൂപ വര്‍ധന.

മില്‍മ പാലിന് നാളെ മുതല്‍ വില കൂടും.ലിറ്ററിന് ആറ് രൂപയാണ് കൂടുക.ക്രമേണ തൈരിനും നാളെ വില വര്‍ധിക്കും.

ടോണ്‍ഡ് മില്‍ക്ക് 500 മില്ലി ലിറ്റര്‍ (ഇളം നീല പായ്ക്കറ്റ്) പുതിയ വില 25 രൂപ (പഴയ വില 22 രൂപ),ഹോമോജിനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് (കടും നീല പായക്കറ്റ്) പുതിയ വില 26 രൂപ (പഴയ വില 23 രൂപ),കൗ മില്‍ക്ക് പുതിയ വില 28 രൂപ (പഴയവില 25) ഹോമോജിനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് (വെള്ള പായക്കറ്റ്) പുതിയ വില 28 രൂപ (പഴയ വില 25 രൂപ).

അതേസമയം പാല്‍ ഉപോയോഗിച്ച് നിര്‍മ്മിക്കുന്ന മറ്റ് ഉല്‍പനങ്ങള്‍ക്കും വില വര്‍ധന ഉണ്ടാകും.നാളെ മുതല്‍ പുതുക്കിയ വില കവറില്‍ പ്രിന്റ് ചെയ്യുമെന്ന് മില്‍മ അറിയിച്ചു.
Previous Post Next Post
3/TECH/col-right