റണ്‍വേ വെട്ടിച്ചുരുക്കുന്ന നടപടിയിലേക്ക് പോകാതെ കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിന് തുടക്കം കുറിക്കാന്‍ ആവശ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ സഞ്ജീവ് കുമാര്‍ വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പിയെ അറിയിച്ചു.
റണ്‍വേ വെട്ടിച്ചുരുക്കല്‍ നിര്‍ദ്ദേശം ഒഴിവാക്കി വിമാനത്താവള വികസനം യാഥാര്‍ത്ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ് എയര്‍പോര്‍ട്ട് അതോറിറ്റി. ഡിസംബര്‍ അവസാനത്തോടെ തടസ്സങ്ങള്‍ നീക്കി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനുള്ള നല്ല തീരുമാനം ഉണ്ടാകുമെന്നാണ് പ്രത്യാശിക്കുന്നതെന്ന് ഡല്‍ഹിയില്‍ ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് അദ്ദേഹത്തെ കണ്ട് നിവേദനം നല്‍കിയ സമദാനിയോട് പറഞ്ഞു.
കോഴിക്കോട് വിമാനത്താവളത്തിന്റെ വികസിപ്പിക്കുന്നതിനു വേണ്ടി റണ്‍വേയുടെ നീളം വെട്ടിച്ചിരിക്കുന്ന നടപടിയിലേക്ക് ഒരിക്കലും പോകരുതെന്നാവശ്യപ്പെട്ടുകൊണ്ടാണ് സമദാനി ഡല്‍ഹിയില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാനെ കണ്ടത്.
വിമാനത്താവളത്തിന്റെ വികസന പ്രവര്‍ത്തനത്തെ സംബന്ധിച്ച് ഉളവായിട്ടുള്ള പ്രതിസന്ധി പരിഹരിക്കും വിധത്തില്‍ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും സാങ്കേതിക തടസ്സങ്ങളുടെ പേരില്‍ വികസന പ്രവര്‍ത്തനം തടസ്സപ്പെടരുതെന്നും സമദാനി ആവശ്യപ്പെട്ടു. റണ്‍വേ വെട്ടിച്ചുരുക്കാനുള്ള ആശയം എം.പിമാരടങ്ങുന്ന ജനപ്രതിനിധികളുടെയും സാമൂഹിക സംഘടനകളുടെയും ആവശ്യം മാനിച്ച് അധികൃതര്‍ തന്നെ റദ്ദാക്കിയതാണ്.
Tags:
KOZHIKODE