എളേറ്റിൽ : വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ എളേറ്റിൽ ജി എം യുപി സ്കൂൾ കുട്ടികൾക്കായി നാടക പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പ്രമുഖ നാടക സംവിധായകനും , നടനും തിരക്കഥാകൃത്തും വിദ്യാരംഗം സംസ്ഥാന തല ജേതാവുമായ വിനോദ് പാലങ്ങാട് പരിശീലനത്തിന് നേതൃത്വം നൽകി.
എസ്.എം.സി ചെയർമാൻ വിനോദ് എളേറ്റിൽ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റസീന പൂക്കോട്ട് മുഖ്യാതിഥിയായ ചടങ്ങിൽ ഹെഡ്മാസ്റ്റർ അനിൽ കുമാർ , അബ്ദുൽ സലീം , എൻ.പി മുഹമ്മദ് , സുമയ്യ കെ ,റംല കെ, മാതൃ സമിതി പ്രസിഡന്റ് പ്രജിത എന്നിവർ സംസാരിച്ചു. വിദ്യാരംഗം സ്റ്റുഡന്റ് കോർഡിനേറ്റർ വിഭ നന്ദി പറഞ്ഞു.
0 Comments