കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് കേരളലോത്സവം പരിപാടിയുടെ ഉദ്ഘാടന കർമ്മം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ പുതുപ്പാടി എംജിഎം ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന സിദ്ദീഖലി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ പി സുനീർ സ്വാഗതം പറഞ്ഞു. പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബീന തങ്കച്ചൻ മുഖ്യാതിഥിയായി,തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി എം രാധാകൃഷ്ണൻ,പുതുപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷംഷീർ പോത്താറ്റിൽ, ബ്ലോക്ക് ഡിവിഷൻ മെമ്പർമാരായ അഷ്റഫ് മാസ്റ്റർ. റോയ് കുന്നംപള്ളി, കൗസർ മാസ്റ്റർ, തിരുവമ്പാടി വൈസ് പ്രസിഡന്റ് കെ. എ അബ്ദുറഹിമാൻ,
ആയിഷ ബീവി
പുതുപ്പാടി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ, ജാസിൽ പെരുമ്പള്ളി, വാർഡ് മെമ്പർ അമൽ രാജ് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ,ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ബിജിൻ പി ജേക്കബ്, അബ്ദുറഹ്മാൻ മാസ്റ്റർ സംസ്ഥാന സ്പോർഡ് കൗൺസിൽ,ഷംനാദ്, കുമാരൻ ചെറുകര
ശ്രീജി കുമാർ യു. കെ, റൈഷ സലിൽ, എന്നിവർ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്തിലെ 9 ഗ്രാമപഞ്ചായത്തുകളിൽ നിന്നും മത്സരത്തിൽ പങ്കെടുത്ത് വിജയികളായവർകാണ് ബ്ലോക്ക് തല മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക,ഫുട്ബോൾ മത്സരത്തോടെയാണ് ആരംഭിച്ചത്.27ന് ക്രിക്കറ്റ് മത്സരം മാർ ബസേലിയസ് എച്ച് എസ് പുതുപ്പാടി, അത്‌ലറ്റിക് 28 ന് ഗവൺമെന്റ് വിഎച്ച്എസ്എസ് താമരശ്ശേരി,വോളിബോൾ 29 ന് വോളി ഫ്രന്റ്സ് ഓമശ്ശേരി,കബഡി, പഞ്ചഗുസ്തി, വടംവലി എന്നിവ 30 ന് ഗവൺമെന്റ് വിഎച്ച്എസ്എസ് താമരശ്ശേരി, നീന്തൽ, ഷട്ടിൽ 01.12.22 ന് ഹൈടെക് സ്പോട്ട് സെന്റർ മുട്ടാഞ്ചേരി മടവൂർ,ചെസ്സ്,രചന മത്സരങ്ങൾ എന്നിവ 2 ന് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ചും, ബാസ്കറ്റ് ബോൾ ഡിസംബർ 2 ന് ലിസ കോളേജ് കൈതപ്പൊയിൽ വച്ചും, സമാപന സമ്മേളനവും, കലാ മത്സരങ്ങളും, ഡിസംബർ 4ന് നുസ്രത്ത് സ്കൂൾ പരപ്പൻ പൊയിൽ താമരശ്ശേരി വെച്ചും നടത്തപ്പെടും.
Tags:
KODUVALLY