എളേറ്റിൽ: സർഗ വസന്തം തീർത്ത് എസ് കെ എസ് എസ് എഫ് എളേറ്റിൽ ക്ലസ്റ്റർ സർഗലയം സമാപിച്ചു. ചളിക്കോട് വാദി നൂറിൽ നടന്ന സർഗലയത്തിൽ 11 യൂണിറ്റുകളിൽ നിന്ന് 200 ൽ അധികം പ്രതിഭകൾ മാറ്റുരച്ചു. മത്സരങ്ങളിൽ 280 പോയന്റ് നേടി ഒഴലക്കുന്ന് യൂണിറ്റ് ഒന്നാം സ്ഥാനവും 152 പോയന്റ് നേടി ചളിക്കോട് യൂണിറ്റ് രണ്ടാം സ്ഥാനവും 102 പോയന്റ് നേടി എളേറ്റിൽ ചോലയിൽ യുണിറ്റ് മൂന്നാം സ്ഥാനവും നേടി.
വനിതകൾക്കായി നടത്തിയ നിസ് വ വിഭാഗം മത്സരങ്ങളിൽ 116 പോയന്റ് നേടി എളേറ്റിൽ ചോലയിൽ യൂണിറ്റ് ഒന്നാം സ്ഥാനവും 72 പോയന്റ് നേടി എളേറ്റിൽ ടൗൺ യൂണിറ്റ് രണ്ടാം സ്ഥാനവും 24 പോയന്റ് നേടി എളേറ്റിൽ ഈസ്റ്റ് യൂണിറ്റ് മൂന്നാം സ്ഥാനവും നേടി. ഒന്നാം സ്ഥാനം നേടിയ മത്സരാർഥികൾ മേഖലാ സർഗലയത്തിൽ മാറ്റുരക്കും
ക്ലസ്റ്റർ കമ്മിറ്റി സംഘടിപ്പിച്ച സർഗലയം സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ട്രഷറർ കെ കെ ഇബ്റാഹീം മുസ്ലിയാർ എളേറ്റിൽ ഉദ്ഘാടനം ചെയ്തു.
ക്ലസ്റ്റർ മുൻ പ്രസിഡണ്ട് കെ സി ശംസുദ്ധീൻ ഒഴലക്കുന്ന് അദ്ധ്യക്ഷനായി, മേഖല സെക്രട്ടറി ഖമറുദ്ദീൻ ദാരിമി, ക്ലസ്റ്റർ പ്രസിഡണ്ട് മുഹമ്മദ് നവാസ് ഫൈസി ചോലയിൽ, സെക്രട്ടറി പി സി മുഹമ്മദ് അശ്റഫ് മാസ്റ്റർ എളേറ്റിൽ ഈസ്റ്റ്, എസ് വൈ എസ് ചളിക്കോട് യൂണിറ്റ് പ്രസിഡണ്ട് അബൂബക്കർ മുസ്ലിയാർ, മുജീബ് മാസ്റ്റർ ചളിക്കോട്, മുഹമ്മദ് ശാഫി ഫൈസി കുണ്ടായി, അബ്ദുൽ ജലീൽ ദാരിമി, എന്നിവർ സംസാരിച്ചു. മൂന്ന് വേദികളിലായി നടന്ന സർഗലയത്തിൽ
അഹമ്മദ് കുട്ടി ആവിലോറ, അശ്റഫ് മുസ്ലിയാർ കൊടുവള്ളി, സുബൈർ റഹ്മാനി പറക്കുന്ന്, അനസ് ദാരിമി, മുഹമ്മദ് റഫീഖ് വിധികർത്താക്കളായിരുന്നു. ക്ലസ്റ്റർ ട്രഷറർ എം പി ജംഷാദ് എളേറ്റിൽ, വർക്കിംഗ് സെക്രട്ടറി കെ സി ജമാൽ പുതിയോട്, സർഗലയ സെക്രട്ടി കെ കെ ഫള്ലുറഹ്മാൻ ഒഴലക്കുന്ന്, വി എം ഹിജാസ് മുഹമ്മദ് ചോലയിൽ, ജൈസൽ ദാരിമി, ടി കെ സി സൈനുദ്ധീൻ പുതിയോട്, സഅദുദ്ധീൻ പന്നിക്കോട്ടൂർ, മുഹമ്മദ് നിയാസ് ചോലയിൽ, ചളിക്കോട് യൂണിറ്റ് പ്രസിഡണ്ട് ഫാസിൽ ഫൈസി, സെക്രട്ടറി മുഹമ്മദ് സിനാൻ, എസ് കെ എസ് ബി വി എളേറ്റിൽ റെയ്ഞ്ച് സെക്രട്ടറി എൻ കെ മുഹമ്മദ് സിനാൻ ഒഴലക്കുന്ന്, വൈസ് പ്രസിഡണ്ടുമാരായ മുഹമ്മദ് മിശാൽ എളേറ്റിൽ, മുഹമ്മദ് ശാമിൽ ചളിക്കോട്, ട്രഷറർ മുഹമ്മദ് സിനാൻ കാഞ്ഞിരമുക്ക്, സർഗലയ സമിതി കൺവീനർ അബ്ദുൽ ബാസിത്വ് എളേറ്റിൽ ഈസ്റ്റ്, എൻ എസ് മുഹമ്മദ് സിനാൻ ചോലയിൽ, സി ശാഹുൽ ഹമീദ് ചേലയിൽ എന്നിവർ സർഗലയ വിജയത്തിന് നേതൃത്വം നൽകി. സമാപനം സംഗമം എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് ഉദ്ഘാടനം ചെയ്തു.ബഷീർ ദാരിമി ചോലയിൽ, എസ് വൈ എസ് കൊടുവള്ളി മണ്ഡലം സെക്രട്ടറി എ ടി മുഹമ്മദ് മാസ്റ്റർ, കിഴക്കോത്ത് പഞ്ചായത്ത് സെക്രട്ടറി അബ്ദു മാസ്റ്റർ കത്തറമ്മൽ, വർക്കിംഗ് സെക്രട്ടറി അശ്റഫ് പുതിയോട്, എളേറ്റിൽ റെയ്ഞ്ച് സെക്രട്ടറി എൻ കെ മുഹമ്മദ് മുസ്ലിയാർ, മുത്വലിബ് ദാരിമി, ഹാഫിള് ജുനൈദ് ബാഖവി പാലങ്ങാട്, ഷഫീഖ് ഹസനി കാഞ്ഞിരമുക്ക്, മുഹമ്മദ് സ്വാലിഹ് അസ്ഹരി ചോലയിൽ, ഒ കെ റഫീഖ് ഒഴലക്കുന്ന്, കാദർ ബാഖവി തറോൽ, റാഫി ബാഖവി തറോൽ, എന്നിവർ പങ്കെടുത്തു.
ഗുജറാത്ത് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഇംഗ്ലീഷിൽ PhD നേടിയ
എസ് കെ എസ് എസ് എഫ് എളേറ്റിൽ ചോലയിൽ യൂണിറ്റ് മുൻ പ്രസിഡണ്ട്
ഡോ. ഇസ്മായിൽ കെ കെ ക്ക്
എസ് കെ എസ് എസ് എഫ് എളേറ്റിൽ ക്ലസ്റ്റർ കമ്മിറ്റി യുടെ സ്നേഹോപഹാരവും സർഗലയം ജേതാക്കളായ ഒഴലക്കുന്ന് യൂണിറ്റിനുള്ള ഓവറോൾ ട്രോഫിയും റഷീദ് ഫൈസി വെള്ളായിക്കോട് നൽകി.ക്ലസ്റ്റർ പ്രസിഡണ്ട് മുഹമ്മദ് നവാസ് ഫൈസി, സെക്രട്ടറി മുഹമ്മദ് അശ്റഫ് മാസ്റ്റർ 2,3 സ്ഥാനങ്ങൾ നേടിയ യൂണിറ്റുകൾക്കുള്ള ട്രോഫിയും മത്സരാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റും മെമെന്റോയും നൽകി
Tags:
ELETTIL NEWS