കോഴിക്കോട് ജില്ലാ ബോൾ ബാഡ്മിന്റൺ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എളേറ്റിൽ എം. ജെ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ജില്ലാ സീനിയർ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ മെറ്റഫർ ഫറോക്കും, വനിതാ വിഭാഗത്തിൽ മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജും ജേതാക്കളായി. പുരുഷ വിഭാഗത്തിൽ ഏ.എച്ച്.എസ് കോഴിക്കോടും,വനിതാ വിഭാഗത്തിൽ ചാലിയാർ സ്പോർട്സ് അക്കാദമിയും രണ്ടാം സ്ഥാനം നേടി.
കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ പ്രിയങ്ക കരൂഞ്ഞിയിൽ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. പി. ടി അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. വി. കെ ഷിജു, എം. എസ് മുഹമ്മദ്, ഷബീർ ചുഴലിക്കര, ടി. മിഥേഷ്, എന്നിവർ ആശംസകൾ നേർന്നു.
ജില്ലാ അസോസിയേഷൻ സെക്രട്ടറി പി. എം റിയാസ് സ്വാഗതവും പി. ഷഫീഖ് നന്ദിയും പറഞ്ഞു.
Tags:
SPORTS