എളേറ്റിൽ : എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന കൊടുവള്ളി സബ് ജില്ലാ സ്കൂൾ കലോത്സവത്തിന്ന് പ്രൗഡോജ്ജ്വല സമാപനം. സമാപന പരിപാടി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ സി.പി അബ്ദുൽ ഖാദർ അധ്യക്ഷനായി. ചേ ളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനിൽ കുമാർ മുഖ്യാതിഥിയായി.
താമരശ്ശേരി എ.ഇ.ഒ കെ.ജി മനോഹരൻ , ജനറൽ കൺവീനർ എം മുഹമ്മദലി എന്നിവർ സമ്മാനദാനം നടത്തി. മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത് , കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ മുഹമ്മദലി, കെ.കെ അബ്ദുൽ മജീദ്, മങ്ങലങ്ങാട്ട് മുഹമ്മാദ്, ജസ്ന അസയിൻ, സി.എം ഖാലിദ്, അർശദ്, നസീമ ജമാലുദ്ധീൻ , ഇന്ദു സനിത്ത്, വി.പി അഷ്റഫ്, വഹീദ , ബി.പി.ഒ മെഹറലി, എം.വി. അനിൽകുമാർ , റജ് ന കുറുക്കാംപൊയിൽ, എം അബ്ദുൾ സത്താർ എന്നിവർ സംബധിച്ചു. സ്വാഗത സംഘം കൺവീനർ എ നിഷ സ്വാഗതവും പ്രോഗ്രാം കൺവീനർ നവനീത് മോഹൻ നന്ദിയും പറഞ്ഞു.
ഹയർ സെക്കന്ററി വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് നരിക്കുനി, ഹൈസകൂൾ വിഭാഗത്തിൽ എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി, യു.പി വിഭാഗത്തിൽ എ.യു.പി.എസ് പുന്നശ്ശേരി, എൽ.പി വിഭാഗത്തിൽ ഹസനിയ മുട്ടാഞ്ചേരി എന്നിവർ ജേതാക്കളായി.
Tags:
EDUCATION