Trending

കൊടുവള്ളി ഉപജില്ല കലോൽസവം : എം.ജെ.എച്ച് .എസ് . എസ് എളേറ്റിൽ ജേതാക്കൾ.

എളേററിൽ:രണ്ട് വർഷത്തെ ഇടവേളകൾക്ക് ശേഷം  നവംബർ 14-15 തിയ്യതികളിൽ  എളേറ്റിൽ എം.ജെ.എച്ച്. എസ്. എസിൽ നടന്ന കൊടുവളളി ഉപജില്ല സ്കൂൾ കലോൽസവത്തിൽ മുവ്വായിരത്തോളം കലാ പ്രതിഭകൾ മാറ്റുരച്ചപ്പോൾ  തുടർച്ചയായി രണ്ടാം തവണയും എളേറ്റിൽ  എം.ജെ.എച്ച്.എസ്. എസ് ജേതാക്കളായി. 

അറബിക്ക് കലാമേളയിലും, ജനറൽ വിഭാഗത്തിലും ഓവറോൾ കിരീടവും , സംസ്കൃതോൽസവത്തിൽ റണ്ണറപ്പും എം. ജെ ഹയർ സെക്കണ്ടറി സ്കൂൾ കരസ്ഥമാക്കി. വിജയികളെ സ്കൂൾ പി.ടി.എ അഭിനന്ദിച്ചു.

ചടങ്ങിൽ പ്രിൻസിപ്പാൾ എം.മുഹമ്മദലി , ഹെഡ്മിസ്ട്രസ് എ.നിഷ ,പി.ടി എ പ്രസിഡണ്ട്  ബാബു കുടുക്കിൽ ,മിനി.ജെ ,ജസീർ.കെ.കെ , ഇൻസാഫ് അബ്ദുൽ ഹമീദ് , സൗദ.കെ.കെ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right