Trending

കനിവ് സേനഹതീരം സന്ദർശിച്ചു.

കാപ്പാട് : പന്നൂർ ഗവൺമെൻറ് എച്ച്. എസ്.എസ്സിലെ അക്ഷരമുറ്റം 99 ബാച്ച് അംഗങ്ങൾ കാപ്പാട് കനിവ് സ്നേഹതീരം സന്ദർശിച്ചു. അനാഥ അഗതിമന്ദിരത്തിലെ അന്തേവാസികളുമൊത്ത് ഒരു ദിനം കഴിച്ചു കൂട്ടി.

ഭക്ഷണം വിതരണം ചെയ്യുകയും അവരോടൊപ്പം ഉല്ലസിക്കുകയും ചെയ്തു.അക്ഷരമുറ്റം അംഗങ്ങളുടെ സാന്നിദ്ധ്യം അക്ഷരാർത്ഥത്തിൽ സ്നേഹതീരം പ്രവർത്തകർക്കും അന്തേവാസികൾക്കും ആസ്വാദ്യകരമായി.

ചെയർമാൻ ജാഫർ,  ടീം ലീഡർ സുബൈർ പരപ്പാറ , അബൂശൈഖ് എക്സിക്യൂട്ടീവ് അംഗങ്ങളായ  രൂപേഷ് ,  ആസിഫ് ,ഷാജീഷ്, സലിം, ബീന, നാദിറ, ഷിംജിത്ത്, രജ്ന,  എംസി ബഷീർ, ഷാഹിദ, ഷിജു  ഹഫ്സത്ത്, സോളി, തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right