Trending

റസീന ടീച്ചർ 272 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിലെ ഉപ തെരെഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി കോൺഗ്രസിലെ റസീന ടീച്ചർ  272 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

എൽ ഡി എഫ് സ്ഥാനാർഥി രഹ്‌ന പി സിയെ ആണ് തോല്പിച്ചത്.പഞ്ചായത്ത് തിരെഞ്ഞെടുപ്പിൽ എൽ ഡി എഫ് 114 വോട്ടിനു ജയിച്ച വാർഡാണ് തിരിച്ചു പിടിച്ചുത്.

വോട്ടുനില.
റസീന ടീച്ചർ (UDF) : 735
രഹ്‌ന (LDF) : 463
സറീന (SDPI) : 44

കിഴക്കോത്ത്
ഗ്രാമപ്പഞ്ചായത്തിലെ എളേറ്റിൽ
ഒന്നാം വാർഡിൽ ഇന്നലെ നടന്ന
ഉപതിരഞ്ഞെടുപ്പിൽ 82.5 ശതമാനം
പോളിങ്. ആകെയുള്ള 1506
വോട്ടർമാരിൽ 1242 പേർ
വോട്ടുചെയ്തു. 513 പുരുഷന്മാരും 729
സ്ത്രീകളുമാണ് വോട്ടുചെയ്തത്.

എളേറ്റിൽ ജി.എം.യു.പി. സ്കൂളിൽ
രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പ്
സമാധാനപരമായിരുന്നു.യു.ഡി.എഫ്. സ്ഥാനാർഥി റസീന
പൂക്കോട്, എൽ.ഡി.എഫ്. സ്ഥാനാർഥി
പി.സി. രഹ്ന, എസ്.ഡി.പി.ഐ.
സ്ഥാനാർഥി ഷറീന സലീം എന്നിവരാണ്
മത്സരിച്ചത്. നിലവിലെ എൽ.ഡി.എഫ്.
അംഗം ഐ. സജിത സർക്കാർ ജോലി
ലഭിച്ചതിനെത്തുടർന്ന് രാജിവെച്ച
ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
116 വോട്ടിനാണ് കഴിഞ്ഞതവണ
സജിത വാർഡിൽനിന്ന്
തിരഞ്ഞെടുക്കപ്പെട്ടത്.

യു.ഡി.എഫ്.
ഭരിക്കുന്ന കിഴക്കോത്ത് പഞ്ചായത്തിൽ
ആകെ 18 വാർഡുകളാണുള്ളടത്. ഉപ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ 
ഇതിൽ 16 യു.ഡി.എഫ്., 2
എൽ.ഡി.എഫ്. എന്നിങ്ങനെയാണ്
നിലവിലെ കക്ഷിനില.
Previous Post Next Post
3/TECH/col-right